10:19am 09 June 2026
NEWS
മാന്നാറിൽ അഗ്നി രക്ഷാനിലയം അനുവദിക്കണം: മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ
08/06/2026  06:45 PM IST
nila
മാന്നാറിൽ അഗ്നി രക്ഷാനിലയം അനുവദിക്കണം: മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ

 

മാന്നാർ: മദ്ധ്യ തിരുവിതാംകൂറിലെ പ്രധാന വാണിജ്യകേന്ദ്രമായ മാന്നാറിൽ അഗ്നി രക്ഷാനിലയം അനുവദിക്കണമെന്ന് മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ ആവശ്യപ്പെട്ടു. മാന്നാറിൽ ഒരു അഗ്നിബാധയുണ്ടായാൽ പത്ത് കിലോമീറ്റർ അകലെയുള്ള ചെങ്ങന്നൂർ, മാവേലിക്കര, തിരുവല്ല, ഹരിപ്പാട് എന്നിവിടങ്ങളിൽ നിന്നുമാണ് അഗ്നിശമനാ യൂണിറ്റുകൾ എത്താറുള്ളത്. ദൂരദിക്കുകളിൽ നിന്നും 
അഗ്നിശമനാ യൂണിറ്റുകൾ എത്തുമ്പോഴേക്കും എല്ലാം കത്തി ചാമ്പലാകുന്ന സാഹചര്യമാണുണ്ടാകുന്നത്. ഓട്ടുപാത്ര നിർമ്മാണ ശാലകൾ ഉൾപ്പെടെ നിരവധി വ്യാപാര - വ്യവസായ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന മാന്നാറിൽ അടിയന്തര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം ലഭ്യമാക്കുന്നതിന് അഗ്നി രക്ഷാനിലയം അനുവദിക്കുന്നതിന് നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്  നിവേദനം സമർപ്പിക്കുമെന്നും  മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ 1278-ാം നമ്പർ കുരട്ടിശ്ശേരി ശാഖയുടെ  വാർഷികപൊതുയോഗത്തിൽ യൂണിയൻ ഭാരവാഹികൾ പറഞ്ഞു. യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി വി.എൻ തങ്കപ്പൻ വരവ് ചെലവ് കണക്കും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജോ.കൺവീനർ പുഷ്പ ശശികുമാർ , അഡ്.കമ്മറ്റിയംഗം ഹരി പാലമൂട്ടിൽ, മേഖല ചെയർമാൻ വേണു കെ.കേശവ്, യൂണിയൻ കമ്മറ്റിയംഗം പ്രമോദ് കണ്ണാടിശ്ശേരിൽ, വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ്, ശാഖ വനിതാസംഘം പ്രസിഡൻ്റ്  സുധ.എസ്, സെക്രട്ടറി ഗീതാ വിജയൻ എന്നിവർ പ്രസംഗിച്ചു. ശാഖാ പ്രസിഡൻ്റ് സുധാകരൻ സർഗം സ്വാഗതവും വൈസ് പ്രസിഡൻ്റ് വാസുദേവൻ പനയ്ക്കൽ കൃതജ്ഞതയും പറഞ്ഞു. ശാഖയുടെ പുതിയ ഭാരവാഹകളായി സുധാകരൻ സർഗം( പ്രസിഡന്റ്), വാസുദേവൻ പനയ്ക്കൽ (വൈസ് പ്രസിഡന്റ്),  വി.എൻ തങ്കപ്പൻ (സെക്രട്ടറി),  പ്രമോദ് കണ്ണാടിശ്ശേരിൽ (യൂണിയൻ കമ്മറ്റിയംഗം) എന്നിവർ ഉൾപ്പെട്ട പതിനാലംഗ കമ്മറ്റിയെ യോഗം തിരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img